Connect with us

plane crash

റഷ്യയില്‍ വിമാന തകര്‍ന്ന് വീണ് ആറ് മരണം

എന്‍-26 റഷ്യന്‍ വിമാനമാണ് തകര്‍ന്നതെന്ന് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.

Published

|

Last Updated

മോസ്‌കോ | റഷ്യയിലെ ഖബറോവക്‌സ് മേഖലയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. എന്‍-26 റഷ്യന്‍ വിമാനമാണ് തകര്‍ന്നതെന്ന് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. ആറു പേരുമായി സഞ്ചരിച്ചിരുന്ന വിമാനം ബുധനാഴ്ച റഡാറില്‍നിന്നു കാണാതാവുകയായിരുന്നു.

ഖബറോവക്‌സിലെ സ്‌കൈ റിസോര്‍ട്ടിനു സമീപത്താണു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം തകര്‍ന്നു വീണ സ്ഥലത്തുനിന്ന് ആറു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്.

 

Latest