Connect with us

Kerala

സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണം; ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

മാര്‍ച്ച് 31ന് സിസ വിരമിക്കാനിരിക്കുന്നത് കൂടി കണക്കിലെടുത്താണ് ഉത്തരവ്.

Published

|

Last Updated

തിരുവനന്തപുരം | കേരള സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വി സി സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ഉത്തരവ്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്.

മാര്‍ച്ച് 31ന് സിസ വിരമിക്കാനിരിക്കുന്നത് കൂടി കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജില്ലയില്‍ തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിസ ഹരജി നല്‍കിയിരുന്നു.

സാങ്കേതിക വകുപ്പ് ജോയിന്റ് ഡയരക്ടര്‍ സ്ഥാനത്തു നിന്ന് സിസയെ ഇന്നലെ നീക്കിയിരുന്നു. സിസ തോമസിന് പകരം നിയമനം ഇതുവരെ നടന്നിരുന്നില്ല.

Latest