Connect with us

Malappuram

സിറാജ് ക്യാന്പയിന്‍: അരീക്കോട് സോണില്‍ ഊര്‍ജിതം

കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്‍ലിയാർ വരിചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

Published

|

Last Updated

അരീക്കോട് | സിറാജ് പ്രചാരണ പ്രവർത്തനങ്ങൾക്ക് അരീക്കോട് സോണിൽ തുടക്കം കുറിച്ചു. കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്‍ലിയാർ വരിചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

കാവനൂർ പന്ത്രണ്ടിൽ നടന്ന എസ് വൈ എസ് സ്നേഹലോകം ക്യാമ്പിൽ സോൺ എസ് പി സി സജ്ജീകരിച്ച പ്രചാരണ കൗണ്ടറിൽ ഐ പി എഫ് സംസ്ഥാന ലോയേഴ്സ് ഫോറം ചെയർമാൻ അഡ്വ. മമ്മോക്കർ, കേരള മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ഡയറക്ടർ കെ ടി അബ്ദുര്‍റഹ്്മാൻ, മുസ്‍ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ കെ കെ അബൂബക്കർ ഫൈസി, സമസ്ത മേഖലാ പ്രസിഡന്റ് കെ സി അബൂബക്കർ ഫൈസി, എസ് ജെ എം മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറർ പി കെ അലവിക്കുട്ടി ഹാജി, കേരള മുസ്‍ലിം ജമാഅത്ത് സോൺ പ്രസിഡന്റ് എ പി അബൂബക്കർ സഖാഫി, സെക്രട്ടറി എം അബ്ദുൽഅസീസ്, എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി പി സുൽഫീക്കർ, എസ് എം എ സോൺ പ്രസിഡന്റ് സി പി ബീരാൻ മുസ്‍ലിയാർ, സെക്രട്ടറി പി മുഹമ്മദ് മുസ്‍ലിയാർ, എസ് വൈ എസ് സോൺ പ്രസിഡന്റ് അശ്റഫ് സഖാഫി വാക്കാലൂർ, സെക്രട്ടറി പി ഹൈദറലി, ഫിനാൻസ് സെക്രട്ടറി എം മുഹമ്മദ് ശരീഫ് വരിക്കാരായി ചേർന്നു.

 

Latest