Connect with us

First Gear

സിമ്പിള്‍ എനര്‍ജി വണ്‍ പുറത്തിറക്കി; വില 1.45 ലക്ഷം രൂപ

ഒറ്റ ചാര്‍ജിങ്ങില്‍ ഈ സ്‌കൂട്ടറിന് 212 കിലോമീറ്റര്‍ ഐഡിസി റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| സിമ്പിള്‍ എനര്‍ജി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. സിമ്പിള്‍ എനര്‍ജി വണ്‍ എന്നാണ് സ്‌കൂട്ടറിന്റെ പേര്. ഇതിന്റെ വില 1.45 ലക്ഷം മുതല്‍ 1.50 ലക്ഷം വരെയാണ്. ഈ സ്‌കൂട്ടറിന്റെ പുതിയ ബാറ്ററി സുരക്ഷാ ചട്ടങ്ങള്‍ കാരണം ലോഞ്ച് വൈകിയിരുന്നു. ഇത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്‌കൂട്ടറാണ്.

ഇ-സ്‌കൂട്ടര്‍ 4 മോണോടോണില്‍, ചുവപ്പ്, നീല, കറുപ്പ്, വെളുപ്പ് എന്നിവയിലും രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും,ചുവപ്പ് അലോയ്കളും ഹൈലൈറ്റുകളും ഉള്ള വെള്ളയും കറുപ്പും ആണ് വിപണിയിലെത്തുന്നത്. സിംഗിള്‍ ടോണ്‍ മോഡലുകള്‍ 1.50 ലക്ഷം രൂപയ്ക്കും ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ അധികമായി 5,000 രൂപയ്ക്കും ലഭിക്കും.

സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ 5കെഡബ്ല്യുഎച്ച് ലിഥിയം-അയണ്‍ ബാറ്ററിയും 8.5കെഡബ്ല്യു സ്ഥിരമായ മാഗ്‌നറ്റ് മോട്ടോറും ഉപയോഗിച്ചിട്ടുണ്ട്. ഇലക്ട്രിക് മോട്ടോര്‍ പരമാവധി 72 എന്‍എം ടോര്‍ക്ക് പുറപ്പെടുവിക്കുന്നു. ഒറ്റ ചാര്‍ജിങ്ങില്‍ ഈ സ്‌കൂട്ടറിന് 212 കിലോമീറ്റര്‍ ഐഡിസി റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.

ഇക്കോ, റൈഡ്, ഡാഷ്, സോണിക് എന്നീ നാല് റൈഡിംഗ് മോഡുകളിലാണ് സ്‌കൂട്ടര്‍ എത്തുന്നത്. 134 കിലോഗ്രാം ഭാരമാണ് സ്‌കൂട്ടറിനുള്ളത്. ഹോം അല്ലെങ്കില്‍ പോര്‍ട്ടബിള്‍ ചാര്‍ജര്‍ വഴി 5 മണിക്കൂര്‍ 54 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.

 

 

 

Latest