Connect with us

Kerala

സിദ്ധാര്‍ഥന്റെ മരണം; പ്രതികളായ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ

പ്രവേശത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

Published

|

Last Updated

കൊച്ചി | പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ. 18 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് സ്റ്റേ. പ്രവേശനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. സിദ്ധാര്‍ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, പികെ ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി.

മണ്ണൂുത്തി ക്യാമ്പസില്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ച സര്‍വകലാശാലാ ഉത്തരവിനെതിരെയാണ് 18 വിദ്യാര്‍ഥികള്‍ ആദ്യം സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് എം ആര്‍ ഷീബ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതു്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മണ്ണുത്തി ക്യാമ്പസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങിയത്.