Connect with us

Ongoing News

കാണിക്കവഞ്ചി കുത്തിത്തുറന്ന് കവര്‍ച്ച; പ്രതി അറസ്റ്റില്‍

ചെല്ലംകോട് മനാടിമേലേ വീട്ടില്‍ അനന്തു(23) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | കടമ്മനിട്ട മാര്‍തോമ്മ പള്ളിയില്‍ കയറി കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ചെല്ലംകോട് മനാടിമേലേ വീട്ടില്‍ അനന്തു(23) ആണ് നെടുമങ്ങാട് പൂവത്തൂര്‍ പഴകുറ്റി പാളയത്തുമുകള്‍ വീട്ടില്‍ നിന്നും അറസ്റ്റിലായത്.

കഴിഞ്ഞ മാസം 27ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടത്തിയത്. വഞ്ചി കുത്തിത്തുറന്ന് 2,350 രൂപ മോഷ്ടിക്കുകയായിരുന്നു. ഇന്ന് രാവിലെ കുട്ടത്തോടുള്ള കെട്ടിടത്തിന്റെ സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. മൂന്നര മാസമായി ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് മോഷണ കേസുകളിലും, മേക്കൊഴുര്‍ ഗുരുമന്ദിരത്തിലെ മോഷണ ശ്രമത്തിന് ഈവര്‍ഷം പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണ് അനന്തു.

ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ. എ അലോഷ്യസ്, എ എസ് ഐ. നെപോളിയന്‍, എസ് സി പി ഓമാരായ പ്രദീപ്, സലിം, സി പി ഒ. പ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.

 

Latest