Connect with us

Ongoing News

കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റില്‍

അടൂര്‍ ഏറത്ത് മണക്കാല തുവയൂര്‍ വടക്ക് നേടിയകാല പുത്തന്‍ വീട്ടില്‍ രതീഷി(38)നെയാണ് അടൂര്‍ പോലീസ് പിടികൂടിയത്.

Published

|

Last Updated

പത്തനംതിട്ട | അടൂര്‍ കുന്നത്തൂര്‍ക്കര ഭഗവതിതറ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അടൂര്‍ ഏറത്ത് മണക്കാല തുവയൂര്‍ വടക്ക് നേടിയകാല പുത്തന്‍ വീട്ടില്‍ രതീഷി(38)നെയാണ് അടൂര്‍ പോലീസ് പിടികൂടിയത്. ജൂണ്‍ മാസം അവസാന ആഴ്ചയാണ് കേസിനാസ്പദമായ സംഭവം.

ക്ഷേത്രത്തിനു മുന്നിലെ സി സി ടി വി കാമറകള്‍ക്ക് കേടുപാടു വരുത്തിയ ശേഷമായിരുന്നു പ്രതി മോഷണം നടത്തിയത്. തുവയൂര്‍ നാഗരാജ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ച് മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. സമാന സ്വഭാവമുള്ള നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.

അടൂര്‍ ഡി വൈ എസ് പി. ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍, അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ് ഐ. എം മനീഷ്, സി പി ഒമാരായ സൂരജ്, നിസാര്‍ മൊയ്തീന്‍, ശ്യാം കുമാര്‍ എന്നിവരാണുള്ളത്. തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.