Connect with us

Kerala

പത്തനംതിട്ടയില്‍ തീപ്പിടുത്തത്തില്‍ കടകള്‍ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം 

കെട്ടിടത്തിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍ ഭാഗം തീപ്പിടുത്തത്തില്‍  ഉരുകി പോയി

Published

|

Last Updated

 പത്തനംതിട്ട  | പത്തനംതിട്ട തണ്ണിത്തോട് തീപ്പിടുത്തത്തില്‍  രണ്ട് കടകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.15നുണ്ടായ സംഭവത്തില്‍ ജെ & ജെ ഫാന്‍സി സ്റ്റോര്‍, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തിനശിച്ചത്. കെട്ടിടത്തിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍ ഭാഗം തീപ്പിടുത്തത്തില്‍  ഉരുകി പോയി. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ്  തീ അണച്ചത്.

ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കണമെന്നും വ്യാപാരികള്‍ പറഞ്ഞു. തീ മറ്റു കടകളിലേക്ക് വ്യാപിക്കുന്നതിനു മുമ്പ് അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Latest