Connect with us

National

എയര്‍ ഇന്ത്യ 38 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കി

മൂന്ന് വിദേശസര്‍വീസുകള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി  | അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം.വൈഡ്-ബോഡി വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി 15 ശതമാനം കുറയ്ക്കുമെന്ന് എയര്‍ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ്ഇക്കാലയളവിലെ 38 അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. മൂന്ന് വിദേശസര്‍വീസുകള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ക്രമീകരണം ബാധിക്കുന്ന യാത്രക്കാര്‍ക്ക് പകരം സൗകര്യം ഒരുക്കുകയോ മുഴുവന്‍ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു. ഡല്‍ഹി-നെയ്‌റോബി റൂട്ടില്‍ നാല് സര്‍വീസുകളും അമൃത്സര്‍-ലണ്ടന്‍, ഗോവ-ലണ്ടന്‍ റൂട്ടിലെ മൂന്നുവീതം സര്‍വീസുകളുമാണ് റദ്ദാക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ബന്ധിത സുരക്ഷാ പരിശോധനകള്‍, വ്യോമാതിര്‍ത്തി കര്‍ഫ്യൂ, പശ്ചിമേഷ്യയിലെ സംഘര്‍ഷം, സാങ്കേതിക പ്രശ്‌നങ്ങള്‍, സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള യാത്ര എന്നിവ മുന്‍നിര്‍ത്തിയാണ് നടപടിയെന്നും കാര്യക്ഷമത ഉറപ്പാക്കാനാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ എന്നും എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വെട്ടിച്ചുരുക്കിയ വിമാന സര്‍വീസുകള്‍
വടക്കേ അമേരിക്കഡല്‍ഹി-ടൊറന്റോ: ആഴ്ചയില്‍ 13 സര്‍വീസുകള്‍ ഉണ്ടായിരുന്നത് 7 ആയി കുറച്ചു
ഡല്‍ഹി-വാന്‍കൂവര്‍: 7 സര്‍വീസുകള്‍ 5 ആയി കുറച്ചു
ഡല്‍ഹി-സാന്‍ ഫ്രാന്‍സിസ്‌കോ: 10 സര്‍വീസുകള്‍ 7 ആയി കുറച്ചു
ഡല്‍ഹി-ചിക്കാഗോ: 7 സര്‍വീസുകള്‍ 3 ആയി കുറച്ചു
ഡല്‍ഹി-വാഷിങ്ടണ്‍ (ഡുള്ളസ്): 5 സര്‍വീസുകള്‍ 3 ആയി കുറച്ചു
യൂറോപ്പ് ഡല്‍ഹി-ലണ്ടന്‍ (ഹീത്രൂ): ആഴ്ചയില്‍ 24 തവണയുണ്ടായിരുന്നത് 22 തവണയായി കുറച്ചു
ബെംഗളൂരു-ലണ്ടന്‍ (ഹീത്രൂ): 7 സര്‍വീസുകള്‍ 6 ആയി കുറച്ചു
അമൃത്സര്‍-ബര്‍മിങ്ഹാം, ഡല്‍ഹി-ബര്‍മിങ്ഹാം: 3 തവണയില്‍ നിന്ന് 2 തവണയായി കുറച്ചു
ഡല്‍ഹി-പാരീസ്: 14 സര്‍വീസുകള്‍ 12 ആക്കി.
ഡല്‍ഹി-മിലാന്‍: 7 സര്‍വീസുകള്‍ 4 എണ്ണമാക്കി കുറച്ചു
ഡല്‍ഹി-കോപ്പന്‍ഹേഗന്‍: 5 സര്‍വീസുകള്‍ 3 തവണയായി കുറച്ചു
ഡല്‍ഹി-വിയന്ന: 4 സര്‍വീസുകള്‍ നിന്ന് 3 ആയി കുറച്ചു
ഡല്‍ഹി-ആംസ്റ്റര്‍ഡാം: 7 സര്‍വീസുകള്‍ 5 ആയി കുറച്ചു
ഓസ്ട്രേലിയഡല്‍ഹി-മെല്‍ബണ്‍, ഡല്‍ഹി-സിഡ്നി: ആഴ്ചയില്‍ 7 സര്‍വീസുകള്‍ 5 തവണയായി കുറച്ചു
ഫാര്‍ ഈസ്റ്റ്ഡല്‍ഹി-ടോക്കിയോ (ഹനേഡ): ആഴ്ചയില്‍ 7 സര്‍വീസുകള്‍ ഉണ്ടായിരുന്നത് 6 തവണയായി കുറച്ചു
ഡല്‍ഹി-സിയോള്‍ (ഇഞ്ചിയോണ്‍): ആഴ്ചയിലെ 5 സര്‍വീസുകള്‍ 4 തവണയായി കുറച്ചു.

 

---- facebook comment plugin here -----

Latest