Connect with us

Uae

ലോകത്തിലെ മികച്ച പത്ത് സ്‌കൂളുകളിൽ ഒന്നായി ഉമ്മുൽ ഖുവൈൻ ടെക്‌നോളജി ഹൈസ്‌കൂൾ

അബൂദബി സെന്റർ ഫോർ ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂളുകൾ.

Published

|

Last Updated

ഉമ്മുൽ ഖുവൈൻ| ആഗോള ടി4 എജ്യുക്കേഷൻ ഫൗണ്ടേഷൻ 2025ലെ ആഗോള പുരസ്‌കാരത്തിൽ ഇന്നൊവേഷൻ വിഭാഗത്തിൽ ലോകത്തിലെ മികച്ച പത്ത് സ്‌കൂളുകളുടെ പട്ടികയിൽ ഉമ്മുൽ ഖുവൈനിലെ അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. അബൂദബി സെന്റർ ഫോർ ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂളുകൾ. ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ള ദേശീയ പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി അത്യാധുനിക വിദ്യാഭ്യാസ മാതൃക പിന്തുടരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എൻജിനീയറിംഗ്, സുസ്ഥിരത, ആരോഗ്യ ശാസ്ത്രം, സൈബർ സുരക്ഷ തുടങ്ങിയ തൊഴിൽ വിപണിയുമായി നേരിട്ട് ബന്ധമുള്ള പ്രധാന വിഷയങ്ങളിൽ അക്കാദമിക് വിദ്യാഭ്യാസവും പ്രായോഗിക പരിശീലനവും ഈ സ്ഥാപനം സംയോജിപ്പിക്കുന്നു.

21-ാം നൂറ്റാണ്ടിലെ കഴിവുകളോടെ യുവജനങ്ങളെ ശാക്തീകരിക്കുന്നതിലൂടെയും നൈപുണ്യ വികസനത്തിനും ഇന്നൊവേഷനും ഊന്നൽ നൽകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂൾ സ്വീകരിച്ചിരിക്കുന്നതെന്ന് ട്രസ്റ്റീസ് ചെയർമാനും അബൂദബി സെന്റർ ഫോർ ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ജനറലുമായ ഡോ. മുബാറക് സഈദ് അൽ ശംസി പറഞ്ഞു.

 

 

Latest