Connect with us

Kerala

ഹോട്ടലിലെ വെടിവെപ്പ്: പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ആയുധ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതികളുമായി ഇന്ന് തെളിവെടുക്കും.

Published

|

Last Updated

കൊച്ചി | മരട് ബാര്‍ ഹോട്ടിലെ വെടിവെപ്പില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആയുധ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതികളുമായി ഇന്ന് തെളിവെടുക്കും. ഫോറന്‍സിക് സംഘം ഹോട്ടലില്‍ പരിശോധനക്കെത്തും. അഭിഭാഷകനായ ഹെറാള്‍ഡിന്റെതാണ് തോക്കെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് 2025 വരെ ലൈസന്‍സ് ഉണ്ടെന്നും കണ്ടെത്തി.

വെടിവെപ്പ് സംഭവത്തില്‍ രണ്ട് പേരെ മണിക്കൂറുകള്‍ക്കകം പിടികൂടിയിരുന്നു.ഏഴുപുന്ന സ്വദേശി റോജന്‍, സുഹൃത്ത് ഹാരോള്‍ഡ് എന്നിവരാണ് പിടിയിലായത്. പല ക്രിമിനല്‍ കേസുകളിലും പ്രതികളാണ് ഇവര്‍.

കുണ്ടന്നൂര്‍ ജംഗ്ഷനിലെ ഓജീസ് കാന്താരി ഹോട്ടലില്‍ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് വെടിവെപ്പുണ്ടായത്. മദ്യപിച്ച് മടങ്ങുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് റോജന്‍ ഹോട്ടലിന്റെ ചുമരിലേക്ക് വെടിവെച്ചതെന്നാണ് വിവരം. പോലീസ് ഹോട്ടല്‍ അടച്ചുപൂട്ടിയിട്ടുണ്ട്.