Connect with us

Editors Pick

ടോയ്‌ലെറ്റിൽ ചെരിപ്പിടണം; എന്ത് കൊണ്ട്?

നിങ്ങളുടെ വീടും കാലും വൃത്തിയായി സൂക്ഷിക്കാനും രോഗങ്ങൾ വരാതെ ഇരിക്കാനും ബാത്റൂം സ്ലിപ്പറുകൾ വളരെ അത്യാവശ്യമാണ്. ഇതുകൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ട്

Published

|

Last Updated

ടോയ്‌ലെറ്റ് ഉപയോഗവും അതുമായി ബന്ധപ്പെട്ട സുരക്ഷയും ഒക്കെ വളരെ പ്രധാനമാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. നമ്മളെല്ലാവരും ടോയ്‌ലെറ്റിൽ ചെരുപ്പ് ഉപയോഗിക്കുന്നവരും ആണ്. ടോയ്‌ലെറ്റിൽ കയറുമ്പോൾ സ്ലിപ്പറുകൾ ഉപയോഗിക്കേണ്ടത് തീർച്ചയായും നിർബന്ധമുള്ള കാര്യമാണെന്ന് നിങ്ങൾക്കറിയാം. വ്യക്തിഗത ശുചിത്വം പാലിക്കുന്നതോടൊപ്പം ബാത്റൂം ഏരിയയിൽ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു. ടൊയ്‍ലെറ്റിൽ പ്രവേശിക്കുമ്പോൾ ചെരിപ്പ് ധരിക്കണമെന്ന പ്രവാചകർ മുഹമ്മദ് നബീ (സ്വ) യുടെ അധ്യാപനം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.

നിങ്ങളുടെ വീടും കാലും വൃത്തിയായി സൂക്ഷിക്കാനും രോഗങ്ങൾ വരാതെ ഇരിക്കാനും ബാത്റൂം സ്ലിപ്പറുകൾ വളരെ അത്യാവശ്യമാണ്. ഇതുകൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും ഏതൊക്കെയാണ് പ്രധാനപ്പെട്ട ഗുണങ്ങൾ എന്ന് നോക്കാം.

നിങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു

ബാത്റൂം എന്ന് പറയുന്നത് രോഗാണുക്കളുടെ കേന്ദ്രം ആണെന്ന് നമുക്കറിയാം. ചെരുപ്പ് ധരിക്കാതെ ബാത്റൂമിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ നിന്നുള്ള രോഗാണുക്കളും അഴുക്കും നമ്മുടെ കിടക്കയിലേക്കും മുറികളിലേക്കും എത്തിയേക്കാം. എന്നാൽ നിങ്ങൾ ടോയ്‌ലറ്റിലും ബാത്റൂമിലും ചെരുപ്പ് ഉപയോഗിക്കുമ്പോൾ ഇതിനുള്ള സാധ്യത വളരെ കുറവാണ്. ബാത്റൂമിൽ ഉപയോഗിക്കുന്ന ചെരിപ്പ് ഒരിക്കലും പുറത്ത് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ടോയ്‌ലെറ്റ് വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുന്നു

പുറത്ത് ഇടുന്ന ചെരിപ്പുകൾ നിങ്ങൾ ടോയ്‌ലെറ്റിലേക്ക് കടത്തുന്നില്ല എന്നതുകൊണ്ട് തന്നെ നിങ്ങളുടെ ടോയ്‌ലെറ്റ് അത്ര പെട്ടെന്ന് വൃത്തികേട് ആകാതെ സൂക്ഷിക്കാൻ ബാത്റൂം സ്ലിപ്പറുകൾ സഹായിക്കുന്നുണ്ട്.

കോൾഡ് ഷോക്ക് ഒഴിവാക്കുന്നു

നിങ്ങൾ തണുത്ത കുളിമുറിയിൽ പ്രവേശിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിൽ നിന്ന് ആദ്യം തറയിൽ പതിക്കുന്നത് നിങ്ങളുടെ പാദങ്ങളായിരിക്കും. ഇത് ശരീര താപനിലയിൽ പെട്ടെന്നുള്ള ഇടിവ് അല്ലെങ്കിൽ ഹൈപ്പർവെൻറിലേഷൻ, അപസ്മാരം, ഹൃദയാഘാതം എന്നിവ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന തണുത്ത ആഘാതത്തിന് കാരണമാകും. കോൾഡ് ഷോക്ക് തടയാനുള്ള ഒരു മാർഗം ബാത്ത്റൂം സ്ലിപ്പറുകൾ ധരിക്കുക എന്നതാണ്.

കാലിന് പരിക്ക് പറ്റാതെ സൂക്ഷിക്കുന്നു

ബാത്റൂമിൽ കല്ലോ അല്ലെങ്കിൽ അപകടകരമായ വസ്തുക്കളോ ഉണ്ടെങ്കിൽ അതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും ബാത്റൂം സ്ലിപ്പറുകൾക്ക് സാധിക്കും.

ടോയ്‌ലെറ്റ് സ്ലിപ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ അത്യാവശ്യത്തിന് ഗ്രിപ്പ് ഉള്ളത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും വീട് വൃത്തിയായി സൂക്ഷിക്കാനും ടോയ്‌ലെറ്റ് സ്ലിപ്പറുകൾ ധരിക്കുന്നത് മികച്ച ഒരു ഓപ്ഷനാണ്.

Latest