Connect with us

Kerala

വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മലപ്പുറത്ത് 19കാരി മരിച്ചു

പെണ്‍കുട്ടിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.

Published

|

Last Updated

മലപ്പുറം| വീടിന് മുന്നില്‍ ബന്ധുക്കളുമായി സംസാരിച്ചുനിന്ന 19കാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. കസേരയില്‍ ഇരുന്ന് കുടുംബത്തോടൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ് പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. കുട്ടിയുടെ മരണകാരണം വ്യക്തമല്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

---- facebook comment plugin here -----

Latest