Kerala
ഷോക്കേറ്റ് വിദ്യാര്‍ഥിയുടെ മരണം: കൊല്ലം ജില്ലയില്‍ നാളെ കെ എസ് യു, എ ബി വി പി വിദ്യാഭ്യാസ ബന്ദ്
തേവലക്കര ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് ബന്ദ്.

കൊല്ലം | വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യുവും എ ബി വി പിയും. തേവലക്കര ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് ബന്ദ്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനും കെ എസ് യു ആഹ്വാനം ചെയ്തു.
കളിക്കുന്നതിനിടെ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല് തെന്നിയ മിഥുന്‍ അബദ്ധത്തില്‍ വൈദ്യുതി പ്രവഹിക്കുന്ന കമ്പിയില്‍ പിടിക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ മിഥുനിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്‌കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുത ലൈന്‍ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും കെ എസ് ഇ ബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.