National
ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
അരിയും പഞ്ചസാരയുമായി സോമാലിയയിലേക്ക് പോകേണ്ട കപ്പലിലാണ് തീപിടിച്ചത്

പോര്‍ബന്ദര്‍| ഗുജറാത്ത് പോര്‍ബന്ദര്‍ സുഭാഷ്‌നഗര്‍ ജെട്ടിയില്‍ നങ്കൂരമിട്ട കപ്പലിന് തീപിടിച്ചു. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തിങ്കളാഴ്ചയാണ് സംഭവം. അരിയും പഞ്ചസാരയുമായി സോമാലിയയിലേക്ക് പോകേണ്ട കപ്പലിലാണ് തീപിടിച്ചത്.
സൊമാലിയയിലെ ബൊസാസോയിലേക്കു പോകേണ്ടതാണ് കപ്പല്‍. കപ്പലില്‍ ഉണ്ടായിരുന്ന അരിക്ക് തീ പടര്‍ന്നതോടെ കപ്പല്‍ ജെട്ടിയില്‍ നിന്ന് കടലിലേക്ക് ടോ ചെയ്ത് മാറ്റി. ജാംനഗര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍എം ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
---- facebook comment plugin here -----