Uae
ശൈഖ് ഹംദാൻ ഒമാൻ സന്ദർശനത്തിൽ
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി.

ദുബൈ|ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തി. സന്ദർശന വേളയിൽ അദ്ദേഹം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിനും ചർച്ചകൾ പ്രാധാന്യം നൽകി.
ദുബൈയുടെ രണ്ടാം ഉപഭരണാധികാരി ശൈഖ് അഹ്്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും, ദുബൈ എയർപോർട്ട് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹ്്മദ് ബിൻ സഈദ് അൽ മക്തൂം, ദുബൈ കൾച്ചർ ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം എന്നിവരും മന്ത്രിമാരായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി, ശൈഖ് സാലിം ബിൻ ഖാലിദ് അൽ ഖാസിമി, സഹമന്ത്രിമാരായ ഡോ. താനി ബിൻ അഹ്്മദ് അൽ സിയൂദി, ഉമർ ബിൻ സുൽത്താൻ അൽ ഉലമ, മറിയം ബിൻത് അഹ്്മദ് അൽ ഹമ്മാദി തുടങ്ങിയ പ്രമുഖരും നിരവധി ഉദ്യോഗസ്ഥരും കിരീടാവകാശിയോടൊപ്പമുണ്ട്.
അൽ ബുറൈമി ഗവർണറേറ്റിൽ അൽ റൗദ പ്രത്യേക സാമ്പത്തിക മേഖലയുടെ ആദ്യ ഘട്ടം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കരാറിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ഒപ്പുവെച്ചു. ഒമാൻ സുൽത്താനുമായും പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രിയുമായും കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. തിയാസിൻ ബിൻ ഹൈതം സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നിൽ ശൈഖ് ഹംദാൻ പങ്കെടുത്തു.
---- facebook comment plugin here -----