Connect with us

krail project

ശശി തരൂര്‍ പറഞ്ഞത് നാടിന്റെ പൊതുവികാരം: മന്ത്രി പി രാജീവ്

സങ്കുചിത രാഷ്ട്രീയമില്ലാത്തവര്‍ സംസ്ഥാനത്തിന്റെ പൊതു നിലപാടിനൊപ്പം നില്‍ക്കും

Published

|

Last Updated

തിരുവനന്തപുരം |  സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എം പി ശശി തരൂര്‍ നടത്തിയത് നാടന്റെ പൊതുവായ വികാരമാണെന്ന് വ്യവസായമന്ത്രി പി രാജീവ്. കേവലം സര്‍ക്കാര്‍ അനുകൂലമായി ഇതിനെ കാണാനാകില്ല. സങ്കുചിത രാഷ്ട്രീയമില്ലാത്തവര്‍ സംസ്ഥാനത്തിന്റെ പൊതു നിലപാടിനൊപ്പമാണ് നില്‍ക്കുകയെന്നും മന്ത്രി പറഞ്ഞു.

കെ റെയില്‍ നാടിന് വേണ്ടിയുള്ള പദ്ധതിയാണിത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്‌പോഴേ നിക്ഷേപമുണ്ടാകൂ. അതുവഴി തൊഴിലവസരങ്ങളും ഉണ്ടാകും. നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും ഈ നിലപാടിനൊപ്പം നില്‍ക്കണം. തിരഞ്ഞെടുപ്പ് കാലത്ത് കക്ഷി രാഷ്ട്രീയമുണ്ടാകാം. എന്നാല്‍ നാടിന്റെ പൊതുവായ വികസന കാര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം നാടിനൊപ്പം നില്‍ക്കണമെന്നും രാജീവ് പറഞ്ഞു. ശശി തരൂരിനെ തിരുത്തിക്കുമെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകാരന്റെ പരാമാര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം അവര്‍ തമ്മില്‍ തീര്‍ക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

 

 

 

Latest