Connect with us

Kerala

ഷാരോണ്‍ വധക്കേസ്, മ്യൂസിയം അതിക്രമ കേസുകളില്‍ വീഴ്ച; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കേസുകളിലെ അന്വേഷണങ്ങളില്‍ എസ് എച്ച് ഒ മാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു

Published

|

Last Updated

തിരുവനന്തപുരം|  കേസ് അന്വേഷണങ്ങളില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തിന് പിറകെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. തലസ്ഥാനത്തെ രണ്ട് പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാര്‍ക്ക് സ്ഥലമാറ്റം. ആരോപണ വിധേയരായ മ്യൂസിയം, പാറശ്ശാല പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാരെയാണ് മാറ്റിയത്.

പാറശാല എസ് എച്ച് ഒ ഹേമന്ദ് കുമാറിനെ വിജിലന്‍സിലേക്കും മ്യൂസിയം എസ് എച്ച് ഒ ധര്‍മ്മ ജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. പാറശ്ശാല ഷാരോണ്‍ കൊലക്കേസ്, മ്യൂസിയം അതിക്രമ കേസുകളിലെ അന്വേഷണങ്ങളില്‍ എസ് എച്ച് ഒ മാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി