Connect with us

sharja book fest

ഷാര്‍ജ അക്ഷരോത്സവം നവംബര്‍ ഒന്ന് മുതല്‍

2,033 പ്രസാധകര്‍, 108 രാജ്യങ്ങളുടെ പങ്കാളിത്തം, 127 അതിഥികള്‍, 460 സാംസ്‌കാരിക പരിപാടികള്‍

Published

|

Last Updated

ഷാര്‍ജ| 108 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ പങ്കാളിത്തത്തോടെ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ എക്കാലത്തെയും വലിയ പതിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്ക ങ്ങള്‍ പൂര്‍ത്തിയാകുന്നു.

42-ാമത് പുസ്തകമേള നവംബര്‍ 1 മുതല്‍ 12 വരെ എക്‌സ്‌പോ സെന്ററിലാണ് നടക്കുന്നത്. ‘ഞങ്ങള്‍ പുസ്തകങ്ങള്‍ സംസാരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ എന്ന അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ദക്ഷിണ കൊറിയ അതിഥിയായി എത്തും. നിരവധി വിശേഷങ്ങളാണ് ഈ പ്രാവശ്യത്തെ പുസ്തകമേളക്ക് ഉള്ളത്. അറബിയില്‍ 8,00,000 വും മറ്റ് ഭാഷകളില്‍ 7,00,000 വും ഉള്‍പ്പെടെ 1.5 ദശലക്ഷം ടൈറ്റിലുകള്‍ ഒരു കുടക്കീഴില്‍ അണിനിരത്തും. 2,033 പ്രസാധകരും പ്രദര്‍ശകരും എത്തും.

11 പുതിയ രാജ്യങ്ങള്‍ ഈ വര്‍ഷം പുസ്തകമേളയിലെത്തും. 69 രാജ്യങ്ങളില്‍ നിന്നുള്ള 215 അതിഥികള്‍ നയിക്കുന്ന 1,700-ലധികം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കും. 41 അന്താരാഷ്ട്ര പ്രഭാഷ കര്‍ പ്രസാധക സമ്മേളനത്തില്‍ 31 റൗണ്ട് ടേബിളുകള്‍ നയിക്കും. പ്രസാധക പരിശീല നത്തില്‍ 120 അറബ്, ആഫ്രിക്കന്‍ പ്രസാധകര്‍ക്ക് പരിശീലനം നല്‍കും.

കുക്കറി കോര്‍ണറില്‍ പ്രശസ്ത പാചകക്കാര്‍ 45 പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 30 രാജ്യങ്ങളില്‍ നിന്നുള്ള 400 വിദഗ്ധര്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ലൈബ്രറി കോണ്‍ഫറന്‍സില്‍ പങ്കെ ടുക്കും. പബ്ലിഷേഴ്സ് കോണ്‍ഫറന്‍സില്‍ അവാര്‍ഡ് വിജയികളെ പ്രഖ്യാപിക്കും. ഷാര്‍ജ ബുക്ക് അതോറിറ്റി (എസ് ബി എ) സംഘടിപ്പിക്കുന്ന മേളയില്‍ ലോകമെമ്പാടുമുള്ള 600 രചയിതാക്കളെ അവരുടെ പുതിയ കൃതികളില്‍ ഒപ്പിടാന്‍ കൊണ്ടുവരും.

സാംസ്‌കാരികവും സര്‍ഗ്ഗാത്മകവും വിനോദപരവുമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് 12 ദിവസത്തെ പരിപാടികള്‍. എസ് ബി എ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി, കൊറിയ കോണ്‍സല്‍ ജനറല്‍ മൂണ്‍ ബ്യുങ്-ഇയുന്‍ അടക്കം നിരവധിപേര്‍ പങ്കെടുത്തു. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന പ്രസാധകര്‍ക്കുള്ള സില്‍ക്ക് റോഡായി ഷാര്‍ജ മാറിയെന്ന് അല്‍ ആമിരി പറഞ്ഞു.

രാഷ്ട്രനിര്‍മ്മാണത്തിലും നാഗരികതകളുടെ പുരോഗതിയിലും അറിവിന്റെയും പുസ്തക ങ്ങളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ ഷാര്‍ജ ഭരണാധികാരി എല്ലായിടത്തും വായന ക്കാര്‍ക്ക് പുസ്തകങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട് ലോകവ്യാപകമായി അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടി ക്കാട്ടി. പങ്കെടുക്കുന്ന അന്താരാഷ്ട്ര പട്ടികയില്‍ ഇന്ത്യ, യുകെ, തുര്‍ക്കി എന്നിവയാണ് മുന്നില്‍. നൊബേല്‍ ജേതാക്കളും വിശിഷ്ട അറബ്, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയവരുമടക്കം എഴുത്തുകാര്‍, ചിന്തകര്‍, ബുദ്ധിജീവികള്‍, കലാകാരന്മാര്‍

അതിഥികളായെത്തും. ഇന്ത്യയില്‍ നിന്ന് നടി കരീന കപൂര്‍, അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, സ്വാമി പൂര്‍ണചൈതന്യ, ഇന്ത്യന്‍ എഴുത്തുകാരി മോണിക്ക ഹാലന്‍ തുടങ്ങിയവര്‍ എത്തും.