Kerala
ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന സൗകര്യമൊരുക്കണം; നിര്‍ദേശവുമായി ഹൈക്കോടതി
കേസിലെ ആറ് പ്രതികളെ നിലവില്‍ താമസിപ്പിച്ചിരിക്കുന്ന കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് കോടതി നിര്‍ദേശം.

കൊച്ചി | ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.
ഒബ്‌സര്‍വേഷന്‍ ഹോമിലാണ് കേസിലെ ആറ് പ്രതികളെ നിലവില്‍ താമസിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് പോലീസിനും കോടതി നിര്‍ദേശം നല്‍കി.
പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി തേടിയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.
---- facebook comment plugin here -----