Connect with us

kerala varma college election

കേരള വര്‍മയില്‍ എസ് എഫ് ഐ ചെയര്‍മാന് ചുമതലയേല്‍ക്കാം; തോറ്റ സ്ഥാനാര്‍ഥിയുടെ ആവശ്യം തള്ളി

ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി

Published

|

Last Updated

കൊച്ചി | കേരളവര്‍മ കോളജില്‍ വിജയിച്ച എസ് എഫ് ഐ ചെയര്‍മാന്‍ ചുമതലയേല്‍ക്കുന്നതു തടയണമെന്ന കെ എസ് യു ആവശ്യം കോടതി തള്ളി. തോറ്റ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ സമര്‍പ്പിച്ച രേഖകള്‍ വെച്ച് ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജയിച്ച സ്ഥാനാര്‍ഥി ചുമതലയേല്‍ക്കുന്നത് കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കണം. തെരഞ്ഞെടുപ്പ് പരാതിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ട്. രണ്ട് ടാബുലേഷന്‍ നടന്നെന്നാണ് മനസിലാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ശ്രീക്കുട്ടന്‍ സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടെ, കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് കെ എസ് യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നിരാഹാര സമരം തുടരുകയാണ്. വിഷയം കോണ്‍ഗ്രസും ഏറ്റെടുത്തി രിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരെ കേരള വര്‍മ കോളജിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

 

Latest