Kerala
എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ക്യാമ്പസില്‍ ചോര വീഴുകയെന്നത് അപലപനീയം- മന്ത്രി ആര്‍ ബിന്ദു
സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഹിംസാത്മകമായ ഭാഷയില്‍ കൈകാര്യം ചെയ്യേണ്ടതല്ലെന്നും മന്ത്രി

ഇടുക്കി | ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തെ അപലപിച്ച് മന്ത്രി ആര്‍ ബിന്ദു .വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിക്കുന്ന വിധത്തിലുള്ള ആക്രമണം നടന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പസില്‍ ചോര വീഴുകയെന്നത് വളരെ അപലപനീയമാണ്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഹിംസാത്മകമായ ഭാഷയില്‍ കൈകാര്യം ചെയ്യേണ്ടതല്ലെന്നും മന്ത്രി പറഞ്ഞു. പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----