calicut university
ലൈംഗിക പീഡന പരാതി: കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപകനെ പുറത്താക്കി
കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി.

തേഞ്ഞിപ്പലം | ലൈംഗിക പീഡന പരാതികളെ തുടര്‍ന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനെ പുറത്താക്കി. ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഡോ.കെ ഹാരിസ് കാടാമ്പുഴയെയാണ് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം പുറത്താക്കിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി.
അധ്യാപകനെതിരെ നിരവധി വിദ്യാര്‍ഥികള്‍ പീഡന പരാതികള്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഒരു വിദ്യാര്‍ഥി പീഡന പരാതി നല്‍കിയത്. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് സര്‍വകലാശാല ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് പുറത്താക്കാനുള്ള സിന്‍ഡിക്കറ്റ് തീരുമാനം.
---- facebook comment plugin here -----