Kerala
ലൈംഗിക പീഡനം; അഭിഭാഷകനെതിരെ യുവതിയുടെ പരാതി
അഡ്വ. പി ജി മനുവിനെതിരെ 25കാരിയുടെ പരാതിയിലാണ് ചോറ്റാനിക്കര പോലീസ് കേസെടുത്തത്.

കൊച്ചി | ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്. അഡ്വ. പി ജി മനുവിനെതിരെ 25കാരിയുടെ പരാതിയിലാണ് ചോറ്റാനിക്കര പോലീസ് കേസെടുത്തത്. ഐ പി സി 354, 376, 506 വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
എറണാകുളം റൂറല്‍ എസ് പിക്കാണ് യുവതി പരാതി നല്‍കിയത്. ഇത് പിന്നീട് ചോറ്റാനിക്കര പോലീസിന് കൈമാറുകയായിരുന്നു.
യുവതിയെ ഓഫീസിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. സ്വകാര്യ ചിത്രങ്ങള്‍ അഭിഭാഷകന്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി
---- facebook comment plugin here -----