Kerala
ലൈംഗികാതിക്രമ പരാതി; ജഡ്ജി വി ഉദയകുമാറിന് സസ്‌പെന്‍ഷന്‍
ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് നടപടി.

കൊല്ലം | ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് നടപടി. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജഡ്ജി വി ഉദയകുമാറിനെതിരെ യുവതിയുടെ പരാതി. സംഭവത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
വിവാഹ മോചന കേസിന് ഹാജരായ യുവതിയോട് ജഡ്ജി വി ഉദയകുമാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിക്ക് പിന്നാലെ ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു.പരാതിയില്‍ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.
---- facebook comment plugin here -----