Connect with us

Kerala

ലൈംഗിക പീഡനക്കേസ്: അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി.

Published

|

Last Updated

പാലക്കാട്| ലൈംഗിക പീഡനക്കേസില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇതു സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കേണ്ടതുണ്ടെന്നും ഈ വിവരങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്നും രാഹുലിന്റെ അപേക്ഷയില്‍ പറയുന്നു. രാഹുലിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.

അതേസമയം, അന്വേഷണ സംഘം രാഹുലിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി കെയര്‍ടേക്കറുടെ ഫ്‌ലാറ്റില്‍ എത്തി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ കെയര്‍ടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സിസിടിവി സംവിധാനത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് കെയര്‍ടേക്കറുടെ മൊഴി.

 

---- facebook comment plugin here -----

Latest