Kerala
പാലക്കാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാക്ടറിനടിയില്‍പ്പെട്ട് വയോധിക മരിച്ചു
തണ്ണീര്‍ക്കോട് സ്വദേശിനി സാവിത്രിയാണ് മരിച്ചത്
പാലക്കാട്|പാലക്കാട് കൂറ്റനാട് തണ്ണീര്‍ക്കോട് റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാക്ടറിനടിയില്‍പ്പെട്ട് വയോധിക മരിച്ചു. തണ്ണീര്‍ക്കോട് സ്വദേശിനി സാവിത്രിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. വീട്ടില്‍ നിന്നും റോഡ് മുറിച്ച് മറുവശത്തേക്ക് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന ട്രാക്ടര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ വീട്ടു മതിലില്‍ ഇടിച്ചാണ് നിന്നത്. ചാലിശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----



