Connect with us

Kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടിയതില്‍ പ്രതിഷേധം; സത്യാഗ്രഹ സമരവുമായി റാം നാരായണന്റെ കുടുംബം

പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍ ദുര്‍ബലമായതിനാലെന്ന് ആരോപണം.

Published

|

Last Updated

പാലക്കാട്| വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്കേസില്‍ എട്ടു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ ശക്തമായ പ്രതിഷേധം. കൊല്ലപ്പെട്ട റാം നാരായണന്റെ സഹോദരന്‍ ശശികാന്ത് കലക്ട്രേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്‍ ദുര്‍ബലമായതിനാലാണെന്നും സംസ്ഥാന സര്‍ക്കാര്‍ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സര്‍ക്കാരിന്റെ വീഴ്ചയാണിത്. ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. റാം നാരായണന്റെ കുടുംബവും കോടതിയെ സമീപിക്കും. കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ അഡ്വക്കറ്റ് കെ എസ് നിസാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മണ്ണാര്‍ക്കാട് എസ് സി, എസ് ടി ജില്ലാ പ്രത്യേക കോടതി ആറാം പ്രതി ഒഴികെയുള്ള എട്ടു പ്രതികള്‍ക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ശേഷം രണ്ടു പ്രാവശ്യം പ്രതികളുടെ റിമാന്‍ഡ് നീട്ടിയിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ പാലക്കാട് ജില്ല വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശമുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായണ്‍ ഭയ്യയെ കള്ളനെന്ന് ആരോപിച്ച് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ക്രൂരമായി മര്‍ദിച്ചത്.

 

 

---- facebook comment plugin here -----

Latest