Kerala
ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍; സ്ഥിരീകരിച്ച് സണ്ണി ജോസഫ്
ചാലിയത്ത് പ്രചാരണത്തിന് തുടക്കമിട്ട് അന്‍വര്‍
കോഴിക്കോട്| ബേപ്പൂരില്‍ അന്‍വര്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വര്‍ ചാലിയത്ത് പ്രചാരണത്തിന് തുടക്കം കുറിച്ചു.
ചാലിയം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ അതിരാവിലെ എത്തിയ അന്‍വര്‍ മത്സ്യതൊഴിലാളികള്‍ അടക്കമുള്ള വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.
യുഡിഎഫില്‍ സംസ്ഥാന തലത്തില്‍ ആദ്യമായി പ്രചാരണം ആരംഭിക്കുന്ന സ്ഥാനാര്‍ഥിയാണ് പിവി അന്‍വര്‍. നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അന്‍വര്‍ മണ്ഡലത്തിലേക്കിറങ്ങിയത്. ചാലിയം, ബേപ്പൂര്‍ മേഖലകളിലെ മത്സ്യതൊഴിലാളി വോട്ടര്‍മാരെ നേരില്‍ കാണാനാണ് അന്‍വര്‍ അതിരാവിലെ തന്നെ ചാലിയം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ എത്തിയത്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ മുന്‍ നിര്‍ത്തി തന്നെ മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പി വി അന്‍വര്‍ ഉറപ്പുനല്‍കി.



