Connect with us

Kerala

കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പോലീസ് കസ്റ്റഡിയില്‍

പെണ്‍കുട്ടി കണ്ണില്‍ മരുന്ന് ഒഴിച്ച് കണ്ണടച്ച് ഇരിക്കുന്നതിനിടെ പ്രതി ഉപദ്രവിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. അതിക്രമം നടത്തിയത് ഉദിയന്‍കുളങ്ങര സ്വദേശി സതീഷാണ്. ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. പോലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടി കണ്ണില്‍ മരുന്ന് ഒഴിച്ച് കണ്ണടച്ച് ഇരിക്കുന്നതിനിടെ പ്രതി ഉപദ്രവിക്കുകയായിരുന്നു. കുട്ടി ഉറക്കെ കരഞ്ഞതോടെ സതീഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സതീഷിന്റെ പേരില്‍ മറ്റെന്തെങ്കിലും കേസുകളുണ്ടോ എന്ന കാര്യങ്ങളെല്ലാം പോലീസ് പരിശോധിക്കുകയാണ്.

 

 

 

 

---- facebook comment plugin here -----

Latest