Kerala
മൂന്ന് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും
തൃശൂര്‍ എരുമപ്പെട്ടി സ്വദേശി സബീഷിനെയാണ് ശിക്ഷിച്ചത്.

തൃശൂര്‍ | വീട്ടില്‍ കയറി മൂന്നു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. തൃശൂര്‍ എരുമപ്പെട്ടി സ്വദേശി സബീഷിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
2020 ആഗസ്റ്റിലായിരുന്നു സംഭവം. രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വാടക വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. സംഭവമറിഞ്ഞ അയല്‍വാസിയായ സ്ത്രീ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി.se
സംഭവത്തില്‍ അന്വേഷണം നടത്തിയ ഇന്‍സ്‌പെക്ടര്‍ കെ കെ ഭൂപേഷ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇന്‍സ്‌പെക്ടര്‍ എം ബി ലത്തീഫ് തുടരനേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയിയും സഹായിക്കുന്നതിനായി അഡ്വ. അമൃതയും ഹാജരായി.