Connect with us

Kerala

പ്രതികളുടെ ഓണാഘോഷം; പോലീസുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപോര്‍ട്ട്

പോലീസുകാരുടെ ഒത്താശയോടെയാണോ പ്രതികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തതെന്ന് കണ്ടെത്താന്‍ വിശദാന്വേഷണം ആവശ്യമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

തിരുവനന്തപുരം | പോലീസ് സ്‌റ്റേഷനു മുമ്പില്‍ പ്രതികള്‍ ഓണാഘോഷം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപോര്‍ട്ട്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത സംഭവത്തിലെ പ്രാഥമികാന്വേഷണ റിപോര്‍ട്ടാണ് പുറത്തുവന്നത്.

പോലീസുകാരുടെ ഒത്താശയോടെയാണോ പ്രതികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തതെന്ന് കണ്ടെത്താന്‍ വിശദാന്വേഷണം ആവശ്യമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പ്രതികള്‍ക്ക് പോലീസ് വസ്ത്രം വാങ്ങി നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

68 ഷര്‍ട്ടുകളാണ് പാളയത്തെ കല്യാണ്‍ ടെക്‌സ്റ്റൈല്‍സില്‍ നിന്നും മ്യൂസിയം സ്റ്റേഷന്‍ വാങ്ങിയത്. ഈ ഷര്‍ട്ടുകളും പോലീസുകാരുടെ പട്ടികയും അന്വേഷണ സംഘം പരിശോധനക്ക് വിധേയമാക്കി. എസ് എച്ച് ഒ സ്റ്റേഷനിലുള്ളപ്പോഴാണ് പ്രതികള്‍ പുറത്ത് റീലിന്റെ ബാക്കി ചിത്രീകരിച്ചതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്വന്തം ശിപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ റിപോര്‍ട്ട് ഐ ജിക്ക് കൈമാറി.

Content Highlights: A preliminary report reveals serious police lapses during the Onam event at Museum station. Accused in the ED attack case were permitted to join festivities, swing on cradles, and film reels. Officials failed to remove or stop the accused while they remained on the premises.
 

---- facebook comment plugin here -----

Latest