Eduline
ഡൽഹി സർവകലാശാലയിൽ ഫുൾ-ടൈം എം ബി എ
ക്യാറ്റ് പരീക്ഷ എഴുതാത്ത വിദ്യാർഥികളെ പ്രവേശന നടപടികളിലേക്ക് പരിഗണിക്കില്ല.
ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (എഫ് എം എസ്), 2027-2029 ബാച്ചിലേക്കുള്ള ഫുൾ-ടൈം എം ബി എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 25 വരെ fms.edu എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.ക്യാറ്റ് 2026 സ്കോറുകൾ, അക്കാദമിക് രേഖകൾ, തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ക്യാറ്റ് പരീക്ഷ എഴുതാത്ത വിദ്യാർഥികളെ പ്രവേശന നടപടികളിലേക്ക് പരിഗണിക്കില്ല.
യോഗ്യത
പ്ലസ്ടു വിജയിച്ചവരും ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവരുമാകണം അപേക്ഷകർ. ബിരുദ തലത്തിൽ ജനറൽ വിഭാഗക്കാർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കും (സംവരണ വിഭാഗക്കാർക്ക് 45 ശതമാനം മാർക്കും) അല്ലെങ്കിൽ തത്തുല്യമായ സി ജി പി എയും ഉണ്ടായിരിക്കണം. ബിരുദ കോഴ്സിന്റെ അവസാന വർഷ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ക്യാറ്റിലെ വിവിധ വിഭാഗങ്ങൾക്കുള്ള
വെയിറ്റേജ്
- വെർബൽ എബിലിറ്റി ആൻഡ് റീഡിംഗ് കോംപ്രിഹെൻഷൻ: 40 ശതമാനം
- ഡാറ്റ ഇന്റർപ്രെറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിംഗ്: 30 ശതമാനം
- ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി: 30 ശതമാനം.
- അഭിമുഖത്തിന് ഷോർട്ട്ലിസ്റ്റ് ചെയ്യുമ്പോൾ, വനിതാ വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് അധികമായി നൽകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
Content Highlights: Faculty of Management Studies at Delhi University invites applications for full-time MBA 2027-2029. Candidates can apply via fms.edu by November 25 based on CAT 2026 scores and academics. General candidates require 50% marks in graduation. Female candidates receive five extra marks for interviews.





