Connect with us

Kerala

പട്ടാപ്പകല്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

അടൂര്‍ ഏറത്ത് വയല്‍ സ്വദേശി ഗോപി (57) എന്നയാളാണ് അടൂര്‍ പോലീസിന്റെ പിടിയിലായത്

Published

|

Last Updated

അടൂര്‍ | അടൂര്‍ ജനറല്‍ ആശുപത്രിക്ക് മുന്‍വശം പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപം റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത അടൂര്‍ ഏറത്ത് വയല്‍ സ്വദേശി ഗോപി (57) എന്നയാളാണ് അടൂര്‍ പോലീസിന്റെ പിടിയിലായത്.

കയ്യേറ്റം എതിര്‍ത്ത പെണ്‍കുട്ടിയെ ഇയാള്‍ അടിക്കുകയും ചെയ്തിരുന്നു.പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത അടൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Content Highlights:
A 57 year old man named Gopi was arrested for attempting to assault a girl near Adoor General Hospital in broad daylight. The suspect assaulted the victim when she resisted his attempt. Adoor police registered a case based on her statement and the court remanded the accused.

 

 

 

---- facebook comment plugin here -----

Latest