Kerala
സ്‌കൂള്‍ സമയം: ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്യാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാറിനെ വിരട്ടുന്നത് ശരിയല്ല

തിരുവനന്തപുരം | സ്‌കൂള്‍ സമയമാറ്റത്തില്‍ അയവില്ലാതെ സര്‍ക്കാര്‍. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാറിനെ വിരട്ടുന്നത് ശരിയല്ല. സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയം ക്രമീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ സമയമാറ്റം അംഗീകരിച്ചതാണ്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. സര്‍ക്കാറിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത്. 37 ലക്ഷം വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയമാണ്. സര്‍ക്കാറിനെ വിരട്ടരുത്. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തുകൊടുക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.