Connect with us

kollam

കനത്ത മഴയെത്തുടര്‍ന്ന് കൊല്ലത്ത് തിങ്കളും ചൊവ്വയും സ്‌കൂളുകള്‍ക്ക് അവധി

ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Published

|

Last Updated

കൊല്ലം | കനത്ത മഴയെത്തുടര്‍ന്ന് കൊല്ലത്ത് സ്‌കൂളുകള്‍ക്ക് അവധി. കൊല്ലം ജില്ലയിലെ ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തുപ്പുഴ മേഖലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച കൂടാതെ ചൊവ്വാഴ്ചയും അവധിയായിരിക്കും. ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിലും മരങ്ങള്‍ വീണുള്ള അപകടസാധ്യതയും കണക്കിലെടുത്താണ് തീരുമാനം.