Connect with us

Union Budget 2026

സേവന മേഖലയിൽ എ ഐ സ്വാധീനം പഠിക്കാൻ പ്രത്യേക സമിതി

വെറും വാഗ്ദാനങ്ങൾക്കപ്പുറം പ്രായോഗികമായ പരിഷ്കാരങ്ങളുടെ പാതയാണ് 2026 ലെ ബജറ്റിലൂടെ സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നതെന്നും വികസിത് ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകൾ ഇന്ത്യ തുടരുമെന്നും ധനമന്ത്രി

Published

|

Last Updated

ന്യൂഡൽഹി | സേവന മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ ചെലുത്തുന്ന സ്വാധീനം പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. സേവന മേഖലയിലെ വളർച്ചാ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ മുൻഗണനാ ക്രമങ്ങൾ നിശ്ചയിക്കുകയാണ് ഈ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. വെറും വാഗ്ദാനങ്ങൾക്കപ്പുറം പ്രായോഗികമായ പരിഷ്കാരങ്ങളുടെ പാതയാണ് 2026 ലെ ബജറ്റിലൂടെ സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നതെന്നും വികസിത് ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകൾ ഇന്ത്യ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിനും എ ഐ. ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും ബജറ്റിൽ പ്രധാന്യം ലഭിക്കുമെന്ന് രാജ്യത്തെ മുൻനിര സാങ്കേതിക സ്ഥാപനങ്ങൾ നേരത്തെ പ്രതീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനം.

ജനുവരി 29 ന് പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഒരു സാങ്കേതിക മത്സരം എന്നതിലുപരി രാജ്യത്തിന്റെ സാമ്പത്തിക തന്ത്രമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതും പരസ്പര സഹകരണത്തോടെയുള്ളതുമായ ഒരു വികസന രീതിയാണ് ഇതിനായി സാമ്പത്തിക സർവേ മുന്നോട്ട് വെക്കുന്നത്.

Latest