National
UNION BUDGET 2026 UPDATES: ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ; 20 ദേശീയ ജലപാതകൾ
ആഗോള അനിശ്ചിത കാലത്തും ഇന്ത്യ വളര്‍ന്നു. ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി.
ന്യൂഡല്‍ഹി | മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം പാര്‍ലിമെന്റില്‍ തുടങ്ങി. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യ സുസ്ഥിരമായ വികസന പാതയിലാണെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
- ഇന്ത്യക്കാര്‍ക്ക് ക്ലൗഡ് സര്‍വീസ് നല്‍കുന്ന കമ്പനികള്‍ക്ക് നികുതി ഇളവ്
- 17 കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.
- വിമാന നിര്‍മാണ മേഖലയില്‍ ഇറക്കുമതിക്ക് നികുതിയിളവ്
- പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് നേരിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കാം.
- വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയും.
- ഡാറ്റ സേവന ദാതാക്കള്‍ക്ക് നികുതി ഇളവ്
- ആദായ നികുതി സേവനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍
- മദ്യത്തിന്മേലുള്ള ടി സി എസ് രണ്ട് ശതമാനമാക്കി
- 2047ല്‍ സേവന മേഖലയില്‍ ഇന്ത്യ ലോകത്തെ നയിക്കും.
- വിദേശ യാത്ര ടി സി എസ് രണ്ട് ശതമാനമാക്കി
- ആയുര്‍വേദ ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കും
- നികുതിദായകര്‍ക്കായി ബൈ ബാക്ക് പദ്ധതി
- വരുമാനം തെറ്റായി കാണിച്ചാല്‍ 100 ശതമാനം പിഴ
- 1.4 ലക്ഷം കോടി സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്‍ഡ്
- പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍.
- ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴശിക്ഷ മാത്രം
- ആദായ നികുതി റിട്ടേണ്‍ മാര്‍ച്ച് 31 വരെ ഫയല്‍ ചെയ്യാം.
- ധനക്കമ്മി കുറയ്ക്കാന്‍ നടപടി
- 16-ാം ധനകാര്യ കമ്മീഷന്‍ നിര്‍ദേശം അംഗീകരിച്ചു
- വൈദ്യപഠനത്തിന് ടി സി എസ് രണ്ട് ശതമാനമായി കുറച്ചു
- വിനോദ സഞ്ചാര മേഖലയെ ഡിജിറ്റലൈസ് ചെയ്യും
- ചെറുകിട വ്യവസായങ്ങള്‍ക്ക് 2,000 കോടി
- ഹിമാചലിലും ഉത്തരാഖണ്ഡിലും ഉള്‍പ്പെടെ മലയോര തീവണ്ടി
- 1.5 ലക്ഷം കെയര്‍ ഗിവര്‍മാര്‍ക്ക് പരിശീലനം നല്‍കും
- ടൂറിസം മേഖലയില്‍ നാഷനല്‍ ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍
- വാഹനാപകട നഷ്ടപരിഹാരത്തിന് ആദായ നികുതി ഒഴിവാക്കും
- തീരദേശപ്രദേശങ്ങളിലെ നാണ്യവിളകള്‍ക്ക് കൈത്താങ്ങ് നല്‍കും
- ആദായ നികുതി ഫയലിങ് ആയാസരഹിതമാക്കും
- 20 അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
- സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 41 ശതമാനമായി തുടരും. 50 ശതമാനമാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല.
- കേരളത്തെ ചേര്‍ത്ത് ധാതു ഇടനാഴി
- മെച്ചപ്പെട്ട മാനസികാരോഗ്യ ചികിത്സ ലക്ഷ്യമിട്ട് നിംഹാന്‍സ് 2.0
- കര്‍ഷകര്‍ക്ക് ബഹുഭാഷാ എ ഐ ടൂള്‍
- കാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും
- വനിതകള്‍ക്ക് സംരംഭം തുടങ്ങാന്‍ ഷീ മാര്‍ട്ട് പദ്ധതി.
- ഫിഷറീസ് മേഖലയില്‍ 500 റിസര്‍വോയറുകള്‍ സംരക്ഷിക്കും.
- കശുവണ്ടി, കൊക്കൊ വികസനത്തില്‍ രാജ്യത്തെ ലോകോത്തര ബ്രാന്‍ഡാക്കും
- ഡിസൈനര്‍മാരെ വാര്‍ത്തെടുക്കാന്‍ പുതിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍.
- അടിസ്ഥാന സൗകര്യ വികസനത്തിന് 12.5 ലക്ഷം കോടി
- നാളികേര വികസനത്തിന് പുതിയ പദ്ധതി
- കന്നുകാലി വളര്‍ത്തലിന് സബ്‌സിഡി
- കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കും
- കായിക വികസനത്തിന് ഖേലോ ഇന്ത്യ മിഷന്‍
- യുവാക്കളെ ലക്ഷ്യമിട്ട് സാങ്കേതിക മേഖലയില്‍ പ്രഖ്യാപനങ്ങള്‍
- ടൂറിസം വികസനത്തിന് സീ പ്ലെയിന്‍
- ചെറുകിട വ്യവസായ മേഖലക്ക് 10,000 കോടി
- രാജ്യത്തെ എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍
- ഇന്ത്യ 2.0 സെമി കണ്ടക്ടര്‍ മിഷന് 40,000 കോടി.
- 200 പഴയ വ്യവസായ ശാലകൾ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി
- മൃഗസംരക്ഷണത്തിന് വിദേശ രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ പദ്ധതി
- ആരോഗ്യ ടൂറിസത്തിന് പിന്തുണ
- ബേങ്കിങ് മേഖലയില്‍ ദേശീയ കമ്മിറ്റി
- മൂന്ന് ആയുര്‍വേദ എയിംസ്
- ചെറുകിട വ്യവസായ മേഖലക്ക് 10,000 കോടി
- ആരോഗ്യ മേഖലയില്‍ പുതിയ ക്ലിനിക്കല്‍ ശൃംഖല
- ധാതുമണല്‍ ഇടനാഴി- പദ്ധതിയില്‍ കേരളവും
- അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളമില്ല.
- തമിഴ്നാടിനും ആന്ധ്രയ്ക്കും ഹൈസ്പീഡ് റെയില്‍
- ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ.
- 20 ദേശീയ ജലപാതകള്‍ നിര്‍മിക്കും.
- ധാതുസമ്പത്തുള്ള കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി
- ചരക്കു നീക്കത്തിന് പുതിയ ഇടനാഴി
- യുവശക്തിയാല്‍ നയിക്കപ്പെടുന്ന ബജറ്റ്.
- 40,000 കോടിയുടെ വികസനം ലക്ഷ്യം.
- രാജ്യത്തെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെട്ടു.
- ആഗോള അനിശ്ചിത കാലത്തും ഇന്ത്യ വളര്‍ന്നു. ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി.
---- facebook comment plugin here -----




