From the print
1,300 പേരെ ഹജ്ജ് നിർവഹിക്കാൻ ക്ഷണിച്ച് സഊദി രാജാവ്
1,300 പേർക്ക് ആതിഥേയേത്വം നൽകാൻ മതകാര്യ മന്ത്രാലയത്തിന് രാജാവ് നിർദേശം നൽകി.

റിയാദ് | ഈ വർഷം സൽമാൻ രാജാവിന്റെ അതിഥികളായി ഹജ്ജ് നിർവഹിക്കാൻ 100 രാജ്യങ്ങളിൽ നിന്നായി 1,300 പേർക്ക് ക്ഷണം. വനിതകളെയും ഹജ്ജ് നിർവഹിക്കാനായി ക്ഷണിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
1,300 പേർക്ക് ആതിഥേയേത്വം നൽകാൻ മതകാര്യ മന്ത്രാലയത്തിന് രാജാവ് നിർദേശം നൽകി.
അതിഥികൾക്ക് മികച്ച സേവനം നൽകുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും രാജാവിന്റെ ഇത്തരത്തിലുള്ള സമീപനത്തോട് നന്ദി അറിയിക്കുന്നതായും മതകാര്യ മന്ത്രി ശൈഖ് അബ്ദുൽ ലത്വീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു.
---- facebook comment plugin here -----