Saudi Arabia
സഊദിയിൽ കനത്ത ചൂട് തുടരും: താപനില 50 ഡിഗ്രി വരെ ഉയർന്നേക്കും
കിഴക്കൻ മേഖലയിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
ദമാം|സഊദിയില്‍ വരും ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ മേഖലയില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെചൂട് അനുഭവപ്പെടും. ദമാം, ദഹ്റാന്‍, ഖഫ്ജി, നൈരിയ, ഖര്യത്ത് അല്‍-ഉല്യ, ജുബൈല്‍, റാസ് തനൂറ, ഖത്തീഫ്, ഖോബാര്‍, അബ്ഖൈഖ്, അല്‍-ഉദൈദ്, ദഹ്റാന്‍, അല്‍-അഹ്സ, പ്രദേശങ്ങളില്‍ താപനില ഗണ്യമായി വര്‍ധിക്കും.
ഉഷ്ണ തരംഗം വൈകീട്ട് അഞ്ച് മണിവരെ തുടരും. ഉച്ചസമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക, നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുക, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Content Highlights:
Saudi Arabia’s National Center of Meteorology warned of a continuing severe heatwave, with temperatures reaching 50°C in the Eastern Province. Affected areas include Dammam, Jubail, and Al Ahsa. Authorities advise avoiding direct sunlight until 5 PM and staying hydrated to prevent heatstroke.

---- facebook comment plugin here -----