UAE
ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ തുറന്നു; അദ്യ ദിനത്തിൽ വൻ തിരക്ക്
പുതിയ പോർട്ടൽ പ്രവർത്തനക്ഷമമായി മണിക്കൂറുകൾക്കകം രണ്ടായിരത്തോളം പേരാണ് അപ്പോയിന്റ‍്മെന്റുകൾ ബുക്ക് ചെയ്തത്.
ദുബൈ | ഏറെ ദിവസങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷം യു എ ഇ യിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾക്കായി അപേക്ഷകരുടെ വൻ തിരക്ക്. ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളുടെ സേവന അവകാശം ലഭിച്ച അൽ ഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ കേന്ദ്രങ്ങൾക്ക് മുമ്പിൽ ബുധനാഴ്ച പുലർച്ചെ മുതൽ വലിയ ക്യൂ അനുഭവപ്പെട്ടു.
ഇന്ത്യൻ പാസ്പോർട്ട്, കോൺസുലാർ സേവനങ്ങളിൽ രാജ്യത്ത് നടപ്പിലാക്കുന്ന ഏറ്റവും വലിയ നവീകരണമാണിതെന്ന് ബർ ദുബൈ യു ഡബ്ല്യു മാളിലെ ഫ്ലാഗ്ഷിപ്പ് സെന്റർ ഉദ്ഘാടന വേളയിൽ അൽ ഹിന്ദ് ചെയർമാനും സ്ഥാപകനുമായ മുഹമ്മദ് ഹാരിസ് പറഞ്ഞു. കേന്ദ്രങ്ങൾ തുറന്ന നിമിഷം മുതൽ അപേക്ഷകരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. പുതിയ പോർട്ടൽ പ്രവർത്തനക്ഷമമായി മണിക്കൂറുകൾക്കകം രണ്ടായിരത്തോളം പേരാണ് അപ്പോയിന്റ‍്മെന്റുകൾ ബുക്ക് ചെയ്തത്.
യു എ ഇയിലെ ഏറ്റവും വലിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററാണ് ബർ ദുബൈയിലേത്. 70 സർവീസ് കൗണ്ടറുകളുള്ള ഇവിടെ പ്രതിദിനം 600 അപേക്ഷകരെ സ്വീകരിക്കാനാകും. അരമണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ശൃംഖലയിലെ രണ്ടാമത്തെ വലിയ കേന്ദ്രം ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കിലാണെന്നും ഹാരിസ് വ്യക്തമാക്കി.
Content Highlights:
Huge rush was reported at new Indian consular application centers in UAE managed by Al Hind Group. The flagship center at Bur Dubai U W Mall features 70 service counters. Over 2,000 appointments were booked within hours of the new portal launch.



