Saudi Arabia
സഊദിയും - യുഎസും സുരക്ഷാ കരാറുകളിൽ ഒപ്പുവച്ചു
അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുഎസ് ഏജൻസികളുമായി സുരക്ഷാ കരാറുകളിൽ ഒപ്പുവെച്ചത്.

റിയാദ്|സഊദി അറേബ്യയും -യുഎസും തമ്മിൽ വിവിധ സുരക്ഷാ കരാറുകളിൽ ഒപ്പുവച്ചതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുഎസ് ഏജൻസികളുമായി സുരക്ഷാ കരാറുകളിൽ ഒപ്പുവെച്ചത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ (ജിഡിഎൻസി), ഫെസിലിറ്റി സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയുടെ പരിധിയിൽ വരുന്നതും മയക്കുമരുന്ന് നിയന്ത്രണം, പരിശീലനം, നിർണായക അടിസ്ഥാന സൗകര്യ സുരക്ഷ എന്നിവയിൽ മനുഷ്യ മൂലധന വികസനം, അറിവ് കൈമാറ്റം, സുരക്ഷാ ഏജൻസികളുടെ ശേഷി ശക്തിപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ കരാറുകൾ. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെയും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദ്ദേശപ്രകാരമാണ് കരാറുകൾ ഒപ്പുവച്ചതെന്ന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് രാജകുമാരൻ പറഞ്ഞു.