Connect with us

Kerala

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്; പ്രതികളായ പോലീസുകാര്‍ക്ക് ജാമ്യം

പോലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവര്‍ക്കാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്.

Published

|

Last Updated

കോഴിക്കോട് | മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പ്രതികളായ പോലീസുകാര്‍ക്ക് ജാമ്യമനുവദിച്ചു. പോലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവര്‍ക്കാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്.

ഇരുവരെയും നേരത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം ആരഭിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ ഇന്ന് പുലര്‍ച്ചെ താമരശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

കേസിലെ മുഖ്യപ്രതി ബിന്ദുവുമായി ഷൈജിത്തും സനിത്തും സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. ജൂണ്‍ ആറിന് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നടക്കാവ് പോലീസ് നടത്തിയ റെയ്ഡില്‍ ഒമ്പതുപേര്‍ അറസ്റ്റിലായിരുന്നു. സെക്സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

 

---- facebook comment plugin here -----

Latest