Kerala
ചരക്കു കപ്പലിന് തീപിടിച്ച സംഭവം; കേസെടുത്ത് പോലീസ്
കപ്പലിന്റെ ഉടമ, ക്യാപ്റ്റന്‍, ജീവനക്കാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസ്.

കൊച്ചി | സിംഗപ്പുര്‍ ചരക്ക് കപ്പലായ വാന്‍ ഹായ് 503ന് പുറംകടലില്‍ വച്ച് തീപിടിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസാണ് കേസെടുത്തത്. കപ്പലിന്റെ ഉടമ, ക്യാപ്റ്റന്‍, ജീവനക്കാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസ്.
കടലില്‍ അമിത വേഗതയില്‍ സഞ്ചരിച്ചതിന് ബി എന്‍ എസ് 282, വിഷ പദാര്‍ഥങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബി എന്‍ എസ് സെക്ഷന്‍ 286, കത്തുന്ന വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതില്‍ ബി എന്‍ എസ് സെക്ഷന്‍ 287, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം വരുത്തിയതില്‍ ബി എന്‍ എസ് 288 വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കപ്പലിനെ കേരളാ തീരത്ത് നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും അറിയിച്ചു. 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടയ്ക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കപ്പലിന് തീ പിടിച്ചതിനെ തുടര്‍ന്ന് കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.