Connect with us

Sports

സഞ്ജുവും കരുണ്‍ നായരും ഇല്ല; ചാംപ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യുഎയിലാണ് നടക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി | ചാപ്യന്‌സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും മലയാളി സഞ്ജു സാംസണും ടീമില്‍ ഇടംനേടിയില്ല.രോഹിത് ശര്‍മയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്ന് വാര്‍ത്താസമ്മേളനത്തിലാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്.

ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ പാകിസ്ഥാനിലും യുഎഇയിലുമായായാണ് നടക്കുന്നത്. ഫെബ്രുവരി 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക.ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യുഎയിലാണ് നടക്കുക. ദുബായിലാണ് ഇന്ത്യ- പാക് പോരാട്ടം. ഇന്ത്യ ഫൈനലിലെത്തിയാല്‍ ദുബായ് തന്നെ ഗ്രാന്‍ഡ് ഫിനാലെയ്ക്കും വേദിയാകും.

രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റന്‍. ഗില്ലാണ് ഇക്കുറി വൈസ് ക്യാപ്റ്റന്‍.ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ്, സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.

---- facebook comment plugin here -----

Latest