Connect with us

doctor's murder

ഡോക്ടറെ കൊന്ന സന്ദീപ് യു പി സ്കൂൾ അധ്യാപകൻ; മയക്കുമരുന്നിന് അടിമ

മാരക ലഹരിയായ എം‍‍ ഡി എം എ അടക്കം ഉപയോ​ഗിക്കുന്നയാളാണ് സന്ദീപ്.

Published

|

Last Updated

കൊല്ലം | കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പൂയംപള്ളി സ്വദേശി സന്ദീപ് യു പി സ്കൂൾ അധ്യാപകൻ. മാസങ്ങളായി സസ്പെൻഷനിലായിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് അയൽവാസികളും നാട്ടുകാരും പറയുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഇയാൾ ഡീഅഡിക്ഷൻ സെന്ററിൽ നിന്ന് ഈ‌യടുത്താണ് പുറത്തിറങ്ങിയത്.

മാരക ലഹരിയായ എം‍‍ ഡി എം എ അടക്കം ഉപയോ​ഗിക്കുന്നയാളാണ് സന്ദീപ്. മയക്കമരുന്ന് ലഹരിയിൽ ഇയാൾ വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഇന്നലെ രാത്രിയും പ്രശ്നമുണ്ടാക്കിയത്. സ്ഥിതി നിയന്ത്രണാതീതമായതോടെ ഇയാൾ തന്നെയാണ് വീട്ടിലേക്ക് പോലീസിനെ വിളിച്ചുവരുത്തിയത്. തുടർന്ന് പൊലീസുകാർ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് കൊണ്ടുവരുകയായിരുന്നു.

കാലിന് പരുക്കേറ്റതിനാൽ താലൂക്ക് ആശുപത്രിയിൽ വെച്ച് മുറിവ് തുന്നുക്കൂട്ടുന്നതിനിടെയാണ് ഇയാൾ പെട്ടെന്ന് അക്രമാസക്തനായത്. ഡ്രസ്സിംഗ് റൂമിൽ വെച്ച് കത്രിക കൈക്കലാക്കി മുന്നിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. ഇതിനിടെ നിരീക്ഷണ മുറിയിലുണ്ടായിരുന്ന ഡോ.വന്ദന ദാസിന് നേരെ തിരിയുകയും നിലത്തുവീണ ഡോക്ടറുടെ നെഞ്ചിൽ കയറിയിരുന്ന് പല പ്രാവശ്യം കുത്തുകയുമായിരുന്നു.

Latest