Connect with us

Kerala

സന്ദീപ് വധം: പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും

തെളിവെടുപ്പിനും ശാസ്ത്രീയ പരിശോധനകള്‍ക്കുമായി പ്രതികളെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് അപേക്ഷയിലുണ്ട്

Published

|

Last Updated

തിരുവല്ല  | സിപിഎം പെരിങ്ങറ ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. തെളിവെടുപ്പിനും ശാസ്ത്രീയ പരിശോധനകള്‍ക്കുമായി പ്രതികളെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് അപേക്ഷയിലുണ്ട്. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസിന്റെ അപേക്ഷ നാളെ പരിഗണിക്കും.

റിമാന്‍ഡിലുള്ള അഞ്ച് പ്രതികളെയും കൊവിഡ് പരിശോധനക്ക് ശേഷം ആലപ്പുഴയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊല്ലപ്പെട്ട പിബി സന്ദീപ് കുമാറിന്റെ വീട് സന്ദര്‍ശിക്കും.

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവും ഉണ്ടായിരുന്നതിനാല്‍ പ്രതികള്‍ ആസൂത്രിതമായി കൊലപ്പെടുത്താന്‍ ഉറച്ചാണ് കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

Latest