Connect with us

Kerala

ഖലീലുൽ ബുഖാരി തങ്ങളുടെ ബംഗാൾ യാത്ര ഫെബ്രുവരി 9 മുതൽ

ബംഗാളിലെ ചോപ്ര, ഇസ്‌ലാംപൂർ , കിഷൻഗഞ്ച്, ജർബാരി, ദാൽക്കൊല ,റായ്ഗഞ്ച്, ത്വയ്ബ ഗാർഡൻ എന്നീ സ്ഥലങ്ങളിൽ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിൽ അദ്ധേഹം പ്രസംഗിക്കും

Published

|

Last Updated

മലപ്പുറം | ബംഗാളിൻ്റെ സംസ്കാരം അടുത്തറിയാനും കേരള മോഡൽ നവോത്ഥാനം നോർത്ത് ഇന്ത്യയിൽ സാധ്യമാക്കുന്നതിനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നടത്തുന്ന ബംഗാൾ യാത്രക്ക് ഫെബ്രുവരി 9 ന് തിങ്കളാഴ്ച തുടക്കമാകും. ബംഗാളിലെ ചോപ്ര, ഇസ്‌ലാംപൂർ , കിഷൻഗഞ്ച്, ജർബാരി, ദാൽക്കൊല ,റായ്ഗഞ്ച്, ത്വയ്ബ ഗാർഡൻ എന്നീ സ്ഥലങ്ങളിൽ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിൽ അദ്ധേഹം പ്രസംഗിക്കും. എസ് എസ് എഫ് നാഷണൽ ലീഡറും ത്വൈബ ഗാർഡൻ ഡയറക്ടറുമായ സുഹൈറുദ്ധീൻ നൂറാനി സഹയാത്രികനാകും.

യാത്രയിൽ വെസ്റ്റ് ബംഗാളിലെ വിവിധ മന്ത്രിമാർ, കലക്ടർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, മതനേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തൈബ ഗാർഡൻ സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ട മദ്രസ്സകളുടെ കൂട്ടായ്മയായ തൈബ മോറൽ അക്കാദമിക്ക് കീഴിലെ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം ഉസ്താദുമാർ പ്രതിനിധികളായി പങ്കെടുക്കുന്ന വാർഷിക സമ്മേളനം ആയ ബിഷാറ അഞ്ചാമത് എഡിഷൻ ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 12 ന് യാത്ര സമാപിക്കും.

Latest