Kerala
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ യൂണിയന്‍ എസ് എഫ് ഐ തിരിച്ചു പിടിച്ചു
തുടര്‍ച്ചയായി എസ് എഫ് ഐ വിജയിച്ചു വരുന്ന കുസാറ്റില്‍ കഴിഞ്ഞ വര്‍ഷം കെ എസ് യു മുന്നണി വിജയിച്ചതു വലിയ വാര്‍ത്തയായിരുന്നു
കളമശേരി | കഴിഞ്ഞ തവണ നഷ്ടപ്പെട്ട കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ യൂണിയന്‍ എസ് എഫ് ഐ തിരിച്ചു പിടിച്ചു. തുടര്‍ച്ചയായി എസ് എഫ് ഐ വിജയിച്ചു വരുന്ന കുസാറ്റില്‍ കഴിഞ്ഞ വര്‍ഷം കെ എസ് യു മുന്നണി വിജയിച്ചിരുന്നു. ഇത് കേരളത്തില്‍ കെ എസ് യുവിന്റെ തിരിച്ചു വരവായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു.
ഇത്തവണ ക്ലാസ് പ്രതിനിധി തെരഞ്ഞെടുപ്പ് മുതല്‍ എസ് എഫ് ഐ ആധിപത്യം വിടാതെ നിലനിര്‍ത്തി.പല സീറ്റുകളും എതിരില്ലാതെ വിജയിച്ചു. തുടര്‍ന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ 13 സീറ്റ് എസ് എഫ് ഐ നേടി. മുന്‍ഗണനാ വോട്ടിങ് നടന്ന വൈസ് ചെയര്‍പേഴ്‌സണ്‍, ജോയിന്റ് സെക്രട്ടറി സീറ്റുകളില്‍ ഒന്ന് വീതം കെ എസ് യു മുന്നണി നേടി. ജെ ബി ഋതുപര്‍ണ (ചെയര്‍പേഴ്‌സണ്‍), സി എസ് ആദിത്യന്‍ (ജനറല്‍ സെക്രട്ടറി), കെ ഹരിശങ്കര്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), പി വി അജിത് (ജോയിന്റ് സെക്രട്ടറി), ജെ എസ് അക്ഷയ് രാജ് (ട്രഷറര്‍).
വിവിധ വിഭാഗം സെക്രട്ടറിമാര്‍: അതുല്‍ രാജ് (ആര്‍ട്‌സ്), വൈശാഖ് വിനയ് (സ്‌പോര്‍ട്‌സ് ), എം അതുല്‍ദാസ് (പരിസ്ഥിതികാര്യം), ആദിത്യന്‍ ശ്രീജിത്ത് (വിദ്യാര്‍ഥി ക്ഷേമം), ജോസഫ് ഫ്രാന്‍സിസ് (ടെക്‌നിക്കല്‍ അഫയേഴ്‌സസ്), പി എച്ച് ഹിദുല്‍ (ലിറ്ററേച്ചര്‍ ക്ലബ്), നന്ദന ബോസ് (അക്കാഡമിക് അഫയര്‍ ) റിഷിത് വി നമ്പ്യാര്‍ (ഓഫീസ്) എന്നിവരാണ് വിജയിച്ച എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍. ക്യാമ്പസില്‍ എസ് എഫ് ഐ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.



