Kerala
പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വെട്ടി കൊലപെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
സംഭവം നടന്ന ഉടനെ അന്വേഷണം വ്യാപിപ്പിച്ച മുവാറ്റുപുഴ പോലീസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു
കൊച്ചി | പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടില്‍ കയറി വെട്ടി കൊലപെടുത്താന്‍ ശ്രമിച്ചശേഷം മുങ്ങിയ പ്രതി പിടിയിലായി.
മുവാറ്റുപുഴ മുടവൂര്‍ തവള കവല ഭാഗത്ത് തോളന്‍ കരയില്‍ (കാപ്പില്‍ പുത്തന്‍പുരയില്‍) വീട്ടില്‍ സജീവ് (56)നെയാണ് മുവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതി രാവിലെ മുടവൂരുള്ള വീട്ടില്‍ എത്തി ഭാര്യയെയും തടയാന്‍ ശ്രമിച്ച മകളെയും വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.
സംഭവം നടന്ന ഉടനെ അന്വേഷണം വ്യാപിപ്പിച്ച മുവാറ്റുപുഴ പോലീസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ് ഐമാരായ എം വി ദിലീപ് കുമാര്‍, പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിബില്‍ മോഹന്‍, എച്ച് ഹാരിസ്, സന്ദീപ് ബാബു, കെ പി നിസാര്‍, സന്ദീപ് പ്രഭാകര്‍, കെ ടി നിജാസ്, വിനോയ് കക്കാട്ടുകുടി, ശ്രീജു രാജന്‍, എസ് എം ബഷീറ എന്നിവരുമുണ്ടായിരുന്നു.



